(www.thalassery news. In)കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണെന്ന് കെ പി സി സി ജന: സെക്രട്ടറി അഡ്വ: പി.എം. നിയാസ്.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നു. മറ്റൊരുമന്ത്രി സർക്കാർ ആശുപത്രി വിട്ട് സ്വകാര്യ ആശുപത്രിയെ ശരണം പ്രാപിക്കുന്നു. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിലാത്ത രോഗങ്ങൾ കേരളത്തിലേക്ക് കടന്നുവരികയാണ്. പൂർണമായും പരാജയപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും നിയാസ് ആവശ്യപ്പെട്ടു.
ആരോഗ്യ രംഗത്തെ അനാസ്ഥക്കെതിരെയും ,ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും, കെ പി സി സി ആഹ്വാന പ്രകാരം, തലശേരി - ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തലശേരി ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ: പി.എം നിയാസ് .
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
കണ്ടോത്ത് ഗോപി , രാജീവൻ പാനുണ്ട, കെ.കെ.ജയരാജൻ,പി.വി. രാധാകൃഷ്ണൻ സംസാരിച്ചു.
സുശീൽ ചന്ത്രോത്ത്, ഉച്ചുമ്മൽ ശശി, കുന്നുമ്മൽ ചന്ദ്രൻ ,പി.ടി. സനൽകുമാർ , ജെതീന്ദ്രൻ കുന്നോത്ത്, എം.വി.സതീശൻ ,കെ.ജയരാജൻ, എം.നസീർ , യു സിയാദ്, കെ.ഇ. പവിതരാജ്, പ്രേമവല്ലി,കെ.സി ദിലീപ് കുമാർ നേതൃത്വം നൽകി.
KPCC General Secretary Adv: P.M. Nias protested in front of Thalassery General Hospital, saying that the health sector in Kerala is on a ventilator